വാഴവറ്റയിൽ പൂർവ വിദ്യാർഥി-അധ്യാപക സംഗമം നടത്തി
1515061
Monday, February 17, 2025 5:29 AM IST
വാഴവറ്റ: എയുപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂർവ വിദ്യാർഥി-അധ്യാപക സംഗമം സ്മൃതി തൻ ചിറകിലേറി എന്ന പേരിൽ നടത്തി. സാംസ്കാരിക സമ്മേളനം, ഗുരുവന്ദനം, സ്നേഹ വിരുന്ന് എന്നിവ സംഗമത്തിന്റെ ഭാഗമായിരുന്നു.
റിട്ട.എസ്പി പ്രിൻസ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഫാ. ജോസ് ആഞ്ജലിൻ അധ്യക്ഷത വഹിച്ചു. ഹെഡമാസ്റ്റർ വിപിൻ സേവ്യർ, കെ.വൈ. ജോർജ്, കെ. അന്നമ്മ, മാത്യു, വി.പി. വർക്കി, ഏലിയാസ് മാസ്റ്റർ, ജോസഫ് മാണിശേരി, മേരിയമ്മ എന്നിവർ പ്രസംഗിച്ചു.