വനം മന്ത്രി രാജിവയ്ക്കണം: രാഷ്ട്രീയ കിസാൻ മഹാസംഘ്
1515052
Monday, February 17, 2025 5:24 AM IST
മാനന്തവാടി: വന്യമൃഗ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജിവയ്ക്കണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി വ്യാപകമായി കൃഷിനശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്തിട്ടും പ്രശ്ന പരിഹാരത്തിന് ശക്തമായ നടപടി ഉണ്ടാകാത്തത് ദൗർഭാഗ്യകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന കണ്‍വീനർ പി.ജെ. ജോണ്‍ അധ്യക്ഷത വഹിച്ചു. സുനിൽ ജോസ്, സ്വപ്ന ആന്റണി, രാധാകൃഷ്ണൻ, ഷിജു താഴെയങ്ങാടി എന്നിവർ പ്രസംഗിച്ചു.