പി.ടി. അനുമോൾക്ക് ഡോക്ടറേറ്റ്
1512009
Friday, February 7, 2025 5:30 AM IST
കയ്യൂന്നി: താളൂർ നീലഗിരി കോളജ് കൊമേഴ്സ് വിഭാഗം അധ്യാപിക പി.ടി. അനുമോൾ തമിഴ്നാട് ഭാരതിയാർ സർവകലാശാലയിൽനിന്നു കൊമേഴ്സിൽ ഡോക്ടറേറ്റ് നേടി.
പട്ടികവർഗക്കാരുടെ ഉത്പന്നങ്ങളുടെ വാണിജ്യവത്കരണത്തിൽ സർക്കാരിന്റെയും സർക്കാരേതര സംഘടനകളുടെയും പങ്കിൽ നീലഗിരി ജില്ലയെ പ്രത്യേകം പരാമർശിച്ച് നടത്തിയ പഠനമാണ് ഡോക്ടറേറ്റിന് അർഹയാക്കിയത്.
കയ്യൂന്നി തൊണ്ടിച്ചിറയിൽ ബിനു തോമസിന്റെ ഭാര്യയാണ്. പോളക്കുഴിയിൽ തദ്ദേവൂസും ലിസിയുമാണ് മാതാപിതാക്കൾ.