ഏഷ്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡും സ്വന്തമാക്കി ആദിലക്ഷ്മി
1512008
Friday, February 7, 2025 5:30 AM IST
കല്‍പ്പറ്റ: ഏഷ്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡും സ്വന്തമാക്കി അഞ്ചുവയസുകാരി ആദിലക്ഷ്മി. 25 രാജ്യങ്ങളുടെ പേര് എ മുതല്‍ ഇസഡ് വരെ അക്ഷരമാല ക്രമത്തില്‍ ദേശീയ മൃഗങ്ങള്‍ക്കൊപ്പം 38 സെക്കന്‍ഡിനുള്ളില്‍ പറഞ്ഞാണ് ആദിലക്ഷ്മി അഭിമാനനേട്ടത്തിന് അര്‍ഹയായത്.
ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്, എലൈറ്റ്സ് ബുക്ക് ഓഫ് റിക്കാര്‍ഡ് എന്നിവ ആദിലക്ഷ്മി നേടിയിരുന്നു. ഓണിവയല്‍ സനേഷ്-രഞ്ജിനി ദമ്പതികളുടെ മകളാണ് ആദിലക്ഷ്മി.