വയനാട് പരിവാർ കളക്ടറേറ്റിനു മുമ്പിൽ ധർണ നടത്തി
1511996
Friday, February 7, 2025 5:23 AM IST
കൽപ്പറ്റ: ഭിന്നശേഷി വ്യക്തികൾക്ക് നിയമത്തിൽ അനുശാസിക്കുന്ന ആനുകൂല്യങ്ങൾ മുടക്കം കൂടാതെ നൽകണമെന്നും ആനുകൂല്യങ്ങൾ ആരുടെയും ഒൗദാര്യമല്ലെന്നും വയനാട് പരിവാർ കളക്ടറേറ്റ് ധർണയിൽ ആവശ്യപ്പെട്ടു. അഡ്വ.വെങ്കിട സുബ്രമണ്യൻ ധർണ ഉദ്ഘാടനം ചെയ്തു.
ജോണി വാഴവറ്റ, ഡയറ്റ് മുൻ പ്രിൻസിപ്പൽ ഡോ. അബ്ബാസ് അലി എന്നിവർ പ്രസംഗിച്ചു. തോമസ് വൈദ്യർ, ടി.ഇ. ബെന്നി, ഏലിയാമ്മ ജോർജ്, മാത്യു ജോണ്, പ്രമീള സുരേഷ്, വത്സല, പി.ടി. ഇബ്രാഹീം, സി. മൊയ്തീൻ കുട്ടി എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നടത്തുന്ന ധർണയുടെ ഭാഗമായാണ് വയനാട് പരിവാർ ജില്ലയിലും കളക്ടറേറ്റ് ധർണ സംഘടിപ്പിച്ചത്.