വർഗീയതയ്ക്കെതിരേ സമൂഹ ചിത്രരചന
1484289
Wednesday, December 4, 2024 5:16 AM IST
കൽപ്പറ്റ: ബാലസംഘം കൽപ്പറ്റ നോർത്ത് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടേരിയിൽ വർഗീയതക്കെതിരേ സമൂഹ ചിത്രരചന നടത്തി.
ചിത്ര കലാ അധ്യാപകൻ മനോജ് അവനി ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ സി.കെ. ശിവരാമൻ സന്ദേശം നൽകി. ഋതികാ രാകേഷ്, പി. സമീർ, പി. ഗീത, വി.എം. റഷീദ്, സി. ജയരാജൻ എന്നിവർ പ്രസംഗിച്ചു.