തമിഴ്നാട് സർക്കാരിന്റെ മെഡിക്കൽ കാർഡ് പദ്ധതി ജനങ്ങൾക്ക് സഹായമായി
1466596
Tuesday, November 5, 2024 1:17 AM IST
ഗൂഡല്ലൂർ: തമിഴ്നാട് സർക്കാരിന്റെ മെഡിക്കൽ കാർഡ് പദ്ധതി ജനങ്ങൾക്ക് സഹായമായി. നൂറുകണക്കിന് നിർധന രോഗികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. സർക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതിയാണിത്. നീലഗിരിയിൽ 1.20 ലക്ഷം റേഷൻ കാർഡ് ഉടമകൾക്ക് മെഡിക്കൽ കാർഡ് വിതരണം ചെയ്തിട്ടുണ്ട്.
അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് മെഡിക്കൽ കാർഡ് മുഖേന ലഭ്യമാകുക. ഊട്ടി ഗവ. മെഡിക്കൽ കോളജ്, ഗൂഡല്ലൂർ ജില്ലാ ആശുപത്രി, കുന്നൂർ, കോത്തഗിരി താലൂക്ക് ആശുപത്രികൾ, ഗൂഡല്ലൂരിലെ അക്കാട്, പുഷ്പഗിരി സ്വകാര്യ ആശുപത്രികൾ, മേപ്പാടി വിംസ് മെഡിക്കൽ കോളജ്, സുൽത്താൻ ബത്തേരി ഇഖ്റ ആശുപത്രി, വിനായക ആശുപത്രി എന്നിവിടങ്ങളിൽ കാർഡ് ഉപയോഗിച്ചുള്ള സൗജന്യ ചികിത്സ ലഭ്യമാണ്. നീലഗിരിയിൽ ഇതിനകം 11,670 രോഗികൾക്ക് 19,57 കോടി രൂപയുടെ സൗജന്യ ചികിത്സ ലഭിച്ചിട്ടുണ്ട്.