കെഎസ്എസ്പിഎ പ്രതിഷേധ സംഗമം നടത്തി
1466304
Monday, November 4, 2024 1:13 AM IST
കൽപ്പറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ(കെഎസ്എസ്പിഎ) നിയോജകമണ്ഡലം കമ്മിറ്റി ജില്ലാ ട്രഷറിക്കുമുന്നിൽ പ്രതിഷേധ സംഗമം നടത്തി. ക്ഷാമബത്ത പ്രഖ്യാപനത്തിലൂടെ പെൻഷൻകാരുടെ 40 മാസത്തെ കുടിശിക കവർന്ന സർക്കാർ നടപടിക്കെതിരേയാണ് സംഗമം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി ടി.ജെ. സഖറിയാസ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റിയംഗം വേണുഗോപാൽ എം. കീഴ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ടി.ഒ. റെയ്മണ്‍, ജി. വിജയമ്മ, വി. രാമനുണ്ണി, കെ.ഐ. തോമസ്, കെ. ശശികുമാർ, പി.എം. ജോസ് , കെ.എൽ. തോമസ്, കെ. വിജയൻ, ടി.കെ. സുരേഷ്, കെ. സുബ്രഹ്മണ്യൻ, ടി.വി. കുര്യാക്കോസ്, ടി.കെ. ജേക്കബ്, കെ. സ്റ്റീഫൻ, കെ. ഡൊമനിക് തോമസ്, രമേശൻ മാണിക്യൻ എന്നിവർ പ്രസംഗിച്ചു. പി. ഹംസ, കെ. സതീഷ്കുമാർ, സി.എസ്. പ്രഭാകരൻ, തോമസ് റാത്തപ്പള്ളിൽ, ഷാജിമോൻ ജേക്കബ്, പി.എൽ. വർക്കി, കെ.എ. ജോസ്, കെ.ടി. ശ്രീധരൻ, കെ. വിശ്വനാഥൻ, ഇ.കെ. ഗോപിനാഥൻ, സി.എസ്. ശശികുമാർ, അബു ഏലിയാസ്, ഒ.എം. ജയേന്ദ്രകുമാർ, ആർ. രാമചന്ദ്രൻ, എം. രമണി, കെ.സി. ജോസഫ്, കെ. തോമസ് എന്നിവർ നേതൃത്വം നൽകി.