തദ്ദേശ സ്ഥാപനങ്ങളിലെ യുഡിഎഫ് ജനപ്രതിനിധികളുടെ സംഗമം നടത്തി
1466107
Sunday, November 3, 2024 5:56 AM IST
കൽപ്പറ്റ: ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ ഉജ്വല വിജയം ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സംഗമം നടത്തി.
രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിനോടുള്ള ജനങ്ങളുടെ അമർഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ മനംമടുത്തു നിൽക്കുകയാണ് കർഷകരടക്കം ജനവിഭാഗങ്ങൾ.
ആരെ കൂട്ടുപിടിച്ചും യുഡിഎഫിനെ തോൽപ്പിക്കണമെന്നാണ് ബിജെപിയും സിപിഎമ്മും ആഗ്രഹിക്കുന്നത്. ഇത് ജനം തിരിച്ചറിഞ്ഞതായും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടി. ഹംസ അധ്യക്ഷത വഹിച്ചു.
ടി. സിദ്ദിഖ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ജോണ്സണ് ഏബ്രഹാം, യുഡിഎഫ് നിയോജകമണ്ഡലം കണ്‍വീനർ പി.പി. ആലി, റസാഖ് കൽപ്പറ്റ, എം. മുഹമ്മദ്ബഷീർ, ടി.ജെ. ഐസക്, പി.കെ. അബ്ദുറഹ്മാൻ, എ.കെ. റഫീഖ്, പി. വിനോദ്കുമാർ എന്നിവർ പ്രസംഗിച്ചു.