ദുരിതാശ്വാസ-പുനരധിവാസ പദ്ധതികൾ വിലയിരുത്തി
1460747
Saturday, October 12, 2024 5:00 AM IST
മാനന്തവാടി: ജില്ലയിലെ ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ബാധിതർക്കായി കത്തോലിക്കാസഭ നടപ്പാക്കുന്ന ദുരിതാശ്വാസ-പുനരധിവാസ പദ്ധതികൾക്ക് നേതൃത്വം നൽകുന്ന കേരള സോഷ്യൽ സർവീസ് ഫോറം, കാരിത്താസ് ഇന്ത്യ, കാത്തലിക് റിലീഫ് സർവീസ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ബത്തേരി ശ്രേയസ്, കോഴിക്കോട് ജീവന പ്രതിനിധികളുടെ യോഗം ചേർന്നു. പദ്ധതികൾ വിലയിരുത്തുന്നതിനും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായിരുന്നു യോഗം.
കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു.
ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ, ജീവന എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ആൽബർട്ട് വിസി, കാരിത്താസ് ഇന്ത്യ ടീം ലീഡർ ഡോ.വി.ആർ. ഹരിദാസ്, കാത്തലിക് റിലീഫ് സർവീസ് ടെക്നിക്കൽ കണ്സൾട്ടന്റ് എം. അരുളപ്പ, ഫിനാൻസ് ഓഫീസർ സി.ജെ. വർഗീസ്, മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം മാനേജർ ഏബ്രഹാം എന്നിവർ പദ്ധതികൾ വിലയിരുത്തി സംസാരിച്ചു.
കേരള സോഷ്യൽ സർവീസ് ഫോറം പ്രോഗ്രാം മാനേജർ കെ.ഡി. ജോസഫ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, ശ്രേയസ് പ്രോഗ്രാം മാനേജർ കെ.പി. ഷാജി, ജീവന പ്രോഗ്രാം മാനേജർ വിനീത, ഡിഒഡി താമരശേരി പ്രോഗ്രാം ഓഫീസർ സിദ്ധാർഥ് എസ്. നാഥ് എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.