ചൂരൽമല, മുണ്ടക്കൈ ദുരന്തത്തിൽ കേന്ദ്രസർക്കാർ ഉടൻ സഹായം അനുവദിക്കണം: രാഷ്ട്രീയ യുവജനതാദൾ
1460328
Thursday, October 10, 2024 9:12 AM IST
മേപ്പാടി: ചൂരൽമല, മുണ്ടക്കൈ മേഖലയിൽ നടന്ന ഉരുൾപൊട്ടൽ നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ആവശ്യമായ തുക അനുവദിക്കുവാൻ കേന്ദ്രസർക്കാർ ഇതുവരെ തയാറായിട്ടില്ല.
വയനാടിനു ശേഷം ആന്ധ്രപ്രദേശിൽ നടന്ന പ്രളയവുമായി ബന്ധപ്പെട്ട് അടിയന്തര സഹായമായി 6,00 കോടി രൂപ ആന്ധ്ര സർക്കാർ ആവശ്യപ്പെട്ടപ്പോൾ ഉടൻ നൽകിയ കേന്ദ്ര സർക്കാരാണ് മുണ്ടക്കൈ, ചൂരൽമല വിഷയത്തിൽ കേരളത്തോട് അവഗണന തുടരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ലഭിച്ച പണംകൊണ്ടുമാത്രമാണ് ഈ ദുരന്തത്തിന് സഹായങ്ങളുമായി സർക്കാർ മുന്നോട്ടു പോകുന്നത്.
രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡന്റ് പി.പി. ഷൈജൽ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു. നിഷാൽ ചുളുക്ക അധ്യക്ഷത വഹിച്ചു. ആർജെഡി മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി. കോമു മുഖ്യ പ്രഭാഷണം നടത്തി. ജേക്കബ് പുത്തുമല, രാഷ്ട്രീയ യുവജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. ഹാഷിം, സെക്രട്ടറി അജ്മൽ സാജിദ്, സഹദേവൻ ചോലക്കൽ, ഷൈജൽ കൈപ്പ, ജാഫർ അന്പിലേരി, എടനിക്കൽ അഷ്റഫ്, എ.എം. ഹംസ, അഹമ്മദ് കുട്ടി, സതീഷ് എന്നിവർ പ്രസംഗിച്ചു. മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി നിശാൽ ചുളുക്ക (പ്രസിഡന്റ്), ജേക്കബ് മുത്തുമല, ഷാജി കുന്നന്പറ്റ, കാർത്തിക കള്ളാടി, സതീഷ് നെല്ലിമുണ്ട (ജനറൽ സെക്രട്ടറിമാർ), വി. രാജേഷ് (ട്രഷറർ), പി. സുഭാഷ്, മുബീർ, അജ്മൽ കുന്നന്പറ്റ(വൈസ് പ്രസിഡന്റുമാർ), സി. മുനവ്വിറ, മുരുകൻ മീനാക്ഷി, വിപിൻ മേപ്പാടി (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.