ലോഗോ പ്രകാശനം ചെയ്തു
1460325
Thursday, October 10, 2024 9:12 AM IST
പിണങ്ങോട്: ജില്ലാ സ്റ്റേഡിയത്തിൽ 15,16,17 തീയതികളിൽ നടക്കുന്ന വൈത്തിരി ഉപജില്ലാ കായികമേളയുടെ ലോഗോ വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോയിക്ക് നൽകി തരിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി പ്രകാശനം ചെയ്തു.
പ്രിൻസിപ്പൽ അബ്ദുൾ ജലീൽ, ഹെഡ്മാസ്റ്റർ അബ്ദുൾ സലാം, മുസ്തഫ, ബിജു, കെ. ഷാനവാസ്, ജാസർ പാലക്കൽ, കെ.എച്ച്. അബു, നിസാർ കന്പ, എൻ.സി. സാജിദ്, സിദീഖ് എന്നിവർ പ്രസംഗിച്ചു. പുഞ്ചരിമട്ടം ഉരുൾപൊട്ടലിൽ മരിച്ചതിൽ കായികതാരങ്ങളായ നാല് വിദ്യാർഥികളെക്കുറിച്ചുള്ള ഓർമയും ബെയ്ലി പാലവും ധ്വനിപ്പിക്കുന്ന ലോഗോ വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഷറഫുദ്ദീനാണ് രൂപകൽപന ചെയ്തത്.