മാനന്തവാടി ഉപജില്ല ശാസ്ത്രോത്സവത്തിന് തുടക്കമായി
1459917
Wednesday, October 9, 2024 6:55 AM IST
മാനന്തവാടി: മൂവായിരത്തിലധികം ശാസ്ത്ര പ്രതിഭകൾ മാറ്റുരക്കുന്ന മാനന്തവാടി ഉപജില്ല ശാസ്ത്രോത്സവത്തിന് പ്രൗഢമായ തുടക്കം. ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളകളിൽ നൂറ്റി മുപ്പതോളം വിദ്യാലയങ്ങളിലെ മൂവായിരത്തിലധികം പ്രതിഭകളാണ് മത്സരാർഥികളായി എത്തുന്നത്.
ദ്വാരക സേക്രഡ് ഹാർട്ട് എച്ച്എസ്എസ്, ദ്വാരക എയുപിഎസ്, ഗവ. ടിഎച്ച്എസ് എന്നീ വിദ്യാലയങ്ങളിലാണ് ശാസ്ത്രോത്സവം നടക്കുന്നത്. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. സന്തോഷ് തെക്കയിൽ അധ്യക്ഷത വഹിച്ചു.
ശാസ്ത്രോത്സവത്തിന്റെ ലോഗോ രൂപകല്പന ചെയ്ത നിസാർ അഹമ്മദിന് എടവക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് അയാത്ത് ഉപഹാര സമർപ്പണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ, വാർഡ് അംഗങ്ങളായ മിനി തുളസീധരൻ, വിനോദ്, സുജാത, ലിസി ജോണ്‍, സി.എം. സന്തോഷ് എന്നിവരും ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ എം. സന്തോഷ് കുമാർ, മാനന്തവാടി എഇഒ മുരളീധരൻ, എച്ച്എം ഫോറം കണ്‍വീനർ പി.കെ. ശശി, ടെക്നിക്കൽ ഹൈ സ്കൂൾ സൂപ്രണ്ട് അബ്ദുൾ ഷരീഫ്, പ്രിൻസിപ്പൽ ഡോ. ഷൈമ ടി. ബെന്നി, ജോസ് പള്ളത്ത്, പിടിഎ പ്രസിഡന്റ് മമ്മൂട്ടി തോക്കൻ, എംപിടിഎ പ്രസിഡന്റ് എം. രതിക, ഷോജി ജോസഫ് എന്നിവർ പ്രസം
ഗിച്ചു.