ദുരന്തത്തിൽ നഷ്ടപ്പെട്ടതിനു പകരം ആധാരം വിതരണം ഇന്ന്
1457817
Monday, September 30, 2024 6:03 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ നഷ്ടപ്പെട്ടതിനു പകരം ആധാരം വിതരണം ഇന്നു രാവിലെ 10 മുതൽ മേപ്പാടിയിൽ നടത്തുന്ന ക്യാന്പിൽ വിതരണം ചെയ്യും.
രജിസ്ട്രേഷൻ വകുപ്പ് നേരിട്ടും മറ്റ് വകുപ്പുകൾ മുഖേനയും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ഓഫീസുകളിൽ രജിസ്റ്റർ ചെയ്ത 145 ആധാരങ്ങളുടെ പകർപ്പാണ് സൗജന്യമായി നൽകുന്നത്.
പകർപ്പുകൾക്ക് ആവശ്യമായ മുദ്ര വിലയും ഫീസും ഒഴിവാക്കി പ്രത്യേക ഉത്തരവുകളിലൂടെ ആധാരങ്ങൾ ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടതായ സാക്ഷ്യപത്രത്തോടൊപ്പമാണ് രജിസ്ട്രേഷൻ വകുപ്പ് പകർപ്പുകൾ വിതരണത്തിന് ഒരുക്കിയത്.