ജില്ലാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പ്: ആനപ്പാറ സ്പോർട്സ് അക്കാദമി ജേതാക്കൾ
1457802
Monday, September 30, 2024 5:58 AM IST
കൽപ്പറ്റ: മരവയൽ എം.കെ. ജിനചന്ദ്രൻ സ്മാരക സ്റ്റേഡിയത്തിൽ നടന്ന ജില്ലാ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ജൂണിയർ വിഭാഗത്തിൽ 172 ഉം സീനിയർ വിഭാഗത്തിൽ 75 ഉം പോയിന്റ് നേടി ആനപ്പാറ സ്പോർട്സ് അക്കാദമി ജേതാക്കളായി.
ജൂണിയർ വിഭാഗത്തിൽ സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലിനാണ് രണ്ടാം സ്ഥാനം (94 പോയിന്റ്). 85 പോയിന്റുമായി കാട്ടിക്കുളം അത്ലറ്റിക്സ് അക്കാദമി മൂന്നാം സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ 46 പോയിന്റുമായി കാട്ടിക്കുളം അത്ലറ്റിക്സ് അക്കാദമി രണ്ടും 46 പോയിന്റോടെ കാട്ടിക്കുളം പബ്ലിക് ലൈബ്രറി മൂന്നും സ്ഥാനം നേടി.
സ്പോർട്സ് കൗണ്‍സിൽ ജില്ലാ വൈസ് പ്രസിഡന്റ് സലിം കടവൻ സമ്മാനദാനം നിർവഹിച്ചു. ഏഷ്യാഡ് മെഡൽ ജേതാവ് അബൂബക്കർ മുഖ്യാതിഥിയായി. അത്ലറ്റിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ്, പ്രസിഡന്റ് സി.പി. സജി ചങ്ങനാമഠത്തിൽസ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം സജീഷ് മാത്യു, ചന്ദ്രദാസ് എന്നിവർ പ്രസംഗിച്ചു.