സർക്കാർ ചെലവഴിച്ച തുകയുടെ കണക്ക് പുറത്തുവിടണം: ആം ആദ്മി പാർട്ടി
1454088
Wednesday, September 18, 2024 5:35 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാർ ഇതിനകം ചെലവഴിച്ച തുകയുടെ കണക്ക് പുറത്തുവിടണമെന്ന് ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാരിനു സമർപ്പിച്ച പ്രതീക്ഷിത ചെലവിന്റെ കണക്കാണ് കോടതിക്കു ലഭ്യമാക്കിയതെന്നാണ് സർക്കാർ ഭാഷ്യം. എസ്ഡിആർഎഫ് മാനദണ്ഡങ്ങൾ അനുസരിച്ചു തയാറാക്കിയ പ്രതീക്ഷിത ചെലവുകൾ എന്നു സർക്കാർ വിശദീകരിക്കുന്ന കണക്കുകൾ യാഥാർഥ്യവുമായി ഒരു വിധത്തിലും പൊരുത്തപ്പെടുന്നതല്ലെന്നു യോഗം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് ഡോ.എ.ടി. സുരേഷ് അധ്യക്ഷത വഹിച്ചു. അജി കൊളോണിയ, മനു മത്തായി, പോൾസണ്‍ അന്പലവയൽ, ബാബു തച്ചറോത്ത് എന്നിവർ പ്രസംഗിച്ചു.