കലോത്സവ സപ്ലിമെന്റ് പ്രകാശനം ചെയ്തു
1454081
Wednesday, September 18, 2024 5:25 AM IST
മീനങ്ങാടി: ബിഎഡ് കോളജ് കാന്പസിൽ 22ന് നടത്തുന്നഎംജെഎസ്എസ്എ ഭദ്രാസന കലോൽസവത്തിന്റെ സപ്ലിമെന്റ് പുറത്തിറക്കി.
ബിഷപ്സ് ഹൗസിൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് സണ്‍ഡേ സ്കൂൾ വൈസ് പ്രസിഡന്റ് ഫാ.പി.സി. പൗലോസിന് നൽകി പ്രകാശനം ചെയ്തു. ഫാ. ഷൈജൻ മറുതല, ഫാ. സിനു തെക്കേത്തോട്ടത്തിൽ,
എംജെഎസ്എസ്എ ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോണ്‍ ബേബി, കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ബേബി, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.എൻ. തങ്കച്ചൻ, ടി.ജി. ഷാജു, എബിൻ പി. എലിയാസ്, സി.കെ. ജോർജ്, പി.കെ. ഏലിയാസ്, തോമസ് ചെറിയാൻ എന്നിവർ പങ്കെടുത്തു.