ബീനാച്ചി-പനമരം റോഡിനു വീണ്ടും അവഗണന: വീതികുറച്ച് ടാറിംഗിനു നീക്കം
1454079
Wednesday, September 18, 2024 5:25 AM IST
സുൽത്താൻ ബത്തേരി: അഞ്ചുവർഷംമുന്പ് നിർമാണം ആരംഭിച്ച ബീനാച്ചി-പനമരം റോഡിനോടുള്ള അവഗണന അധികൃതർ തുടരുന്നു.
റോഡ് പ്രവൃത്തി ഇതുവരെ പൂർത്തിയായില്ലെന്നു മാത്രമല്ല, കരാർ വ്യവസ്ഥയ്ക്കു വിരുദ്ധമായ് വീതി ഏഴ് മീറ്ററായി ചുരുക്കി ടാറിംഗ് നടത്താൻ നീക്കം നടക്കുകയുമാണ്. ഇതിനെതിരേ ജനം രംഗത്തുവന്നിട്ടുണ്ട്.
കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് ബീനാച്ചി-പനമരം റോഡ് നിർമാണം. കാലാവധി കഴിഞ്ഞിട്ടും റോഡ് പണി പൂർത്തിയാകാത്ത സാഹചര്യത്തിൽ കരാർ കന്പനിയെ ഒഴിവാക്കി. പുതിയ കരാർ നൽകി.
12 മീറ്റർ വീതിയിൽ റോഡ് നവീകരിച്ച് ഒൻപത് മീറ്റർ വീതിയിൽ ടാറിംഗ് നടത്തണമെന്നാണ് കരാർ വ്യവസ്ഥ. എന്നാൽ ടാറിംഗ് ഏഴ് മീറ്ററാക്കി ചുരുക്കി നിർമാണം നടത്താനാണ് ഇപ്പോൾ നീക്കമെന്നു റോഡ് ഗുണഭോക്താക്കൾ പറയുന്നു.