പുൽപ്പള്ളി: കൃപാലയ സ്പെഷൽ സ്കൂളിൽ വിദ്യാർഥികളുടെയും പിടിഎയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ലളിതമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ വിവിധ പരിപാടികൾ നടത്തി.
സ്കൂൾ പ്രിൻസിപ്പൾ സിസ്റ്റർ ആൻസീന, സിസ്റ്റർ ടെസീന, സിസ്റ്റർ ആൻസ് മരിയ, ടി.യു. ഷിബു, സിസ്റ്റർ ടെസിൻ, സിസ്റ്റർ ടെസ്ലിൻ, സിസ്റ്റർ ആൻഡ്രീസ, സിസ്റ്റർ ജിൽസ, സിസ്റ്റർ റ്റീസ, സിസ്റ്റർ ദിയ, സിസ്റ്റർ എൽസ, സിസ്റ്റർ സെലിൻ, ടി.ആർ. നവ്യ എന്നിവർ നേതൃത്വം നൽകി.