പഴശിരാജാ കോളജിൽ സെമിനാർ നടത്തി
1453274
Saturday, September 14, 2024 5:27 AM IST
പുൽപ്പള്ളി: പഴശിരാജ കോളജിൽ ന്ധസ്ത്രീകളുടെയും കുട്ടികളുടെയും നിയമ പരിരക്ഷ ന്ധഎന്ന വിഷയത്തിൽ സെമിനാർ നടത്തി. എഎസ്ഐ ജാൻസി ജോസ് ഉദ്ഘാടനം ചെയ്തു. കോളജ് വിമൻ സെൽ ഉദ്ഘാടനവും അവർ നിർവഹിച്ചു. പ്രിൻസിപ്പൽ കെ.കെ. അബ്ദുൾ ബാരി അധ്യക്ഷത വഹിച്ചു.
കൽപ്പറ്റ വിമൻ സെൽ സീനിയർ ഓഫീസർ ഇ.എസ്. സ്മിത വിഷയാവതരണം നടത്തി. ഫാ.വർഗീസ് കൊല്ലമാവുടി, ഫാ.ചാക്കോ ചേലപറന്പത്ത്, ജോസ്ന കെ. ജോസഫ്, ഐശ്വര്യ ലക്ഷ്മി അനിൽ എന്നിവർ പ്രസംഗിച്ചു.
അധ്യാപകരായ ഫാ.ഡോ.വി.സി. കുര്യാക്കോസ്, തെരേസ് ദിവ്യ സെബാസ്റ്റ്യൻ, അശ്വതി ചെറിയാൻ, ഡോ.പി.സി. സന്തോഷ്, രഞ്ജു തോമസ്, കെസിയ ജേക്കബ്, ലിബിന ബാബു, മിനു മീരാൻ എന്നിവർ നേതൃത്വം നൽകി.