ഓണച്ചന്ത നടത്താൻ അനുമതി നൽകിയില്ലെന്ന് പരാതി
1453273
Saturday, September 14, 2024 5:27 AM IST
കേണിച്ചിറ: പഴശി ഫാർമേഴ്സ് പ്രൊഡ്യൂസിംഗ് കന്പനിക്ക് കേണിച്ചിറയിൽ ഓണച്ചന്ത നടത്താൻ പൂതാടി പഞ്ചായത്ത് അനുമതിനൽകാത്തതിൽ കന്പനി ഡയറക്ടർ ബോർഡ് യോഗം പ്രതിഷേധിച്ചു.
ആഴ്ചകൾക്ക് മുന്പ് അപേക്ഷ നൽകിയിട്ടും അനുമതി നൽകിയില്ല എന്ന് മാത്രമല്ല അപേക്ഷക്ക് മറുപടി പോലും നൽകിയില്ല. തുടർച്ചയായി മൂന്ന് വർഷത്തിലധികമായി കേണിച്ചിറയിൽ ഓണക്കാലത്ത് പച്ചക്കറി ചന്ത നടത്തിവരുന്നത് പഴശി ഫാർമേഴ്സ് കന്പനിയാണ്.
ഈ വർഷം അനുമതി നൽകാത്തത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആക്ഷേപം. പഞ്ചായത്തിന്റെ നീതിനിഷേധത്തിനെതിരേ പരാതിനൽകുമെന്ന് മാനേജിംഗ് ഡയറക്ടർ പി.ടി. വേണുഗോപാൽ അറിയിച്ചു.