ഡോണ്‍ ബോസ്കോ കോളജിൽ സ്നേഹ സംഗമം നടത്തി
1453272
Saturday, September 14, 2024 5:27 AM IST
സുൽത്താൻ ബത്തേരി: ഡോണ്‍ ബോസ്കോ കോളജിന്റെ നേതൃത്വത്തിൽ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ ദുരിതബാധിതരുമായി ഓണത്തോടനുബന്ധിച്ച് സ്നേഹ സംഗമം നടത്തി. സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥികളുടെ നേതൃത്വത്തിൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച് വാഹന ക്രമീകരണങ്ങൾ ഉൾപ്പെടെ നടത്തി ഇവരെ കാന്പസിൽ എത്തിക്കുകയായിരുന്നു.
ഡിഎൽഎസ്എ സബ് ജഡ്ജ് അനീഷ് ചാക്കോ, ബ്രഡ്സ് ബാംഗ്ലൂർ ഡയറക്ടർ ഫാ. പി.എസ്. ജോർജ്, കോളജ് പ്രിൻസിപ്പൽ ഡോ. ഷാജൻ നൊറോണ തുടങ്ങിയവർ സംബന്ധിച്ചു.
വിദ്യാർഥികളുമായി വിവിധ കലാപരിപാടികളിൽ പങ്കാളികളായും ഭാവി പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം, വിദ്യാർഥികൾക്ക് അതിൽ എങ്ങനെ പങ്കാളികളാകാം എന്നതിനെപ്പറ്റി ചർച്ച നടത്തി.
ലീഗൽ സർവീസസ് അതോറിറ്റിക്ക് എങ്ങനെ ഇക്കാര്യത്തിൽ അവരെ സഹായിക്കാം എന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങൾ ഉന്നയിച്ചും ബ്രഡ്സ് എന്ന സംഘടനയുടെ സഹായം തുടർന്നു വാഗ്ദാനം ചെയ്തും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും അനുഭവങ്ങൾ പങ്കുവെച്ചും ഓണസദ്യയോടുകൂടി പരിപാടി അവസാനിപ്പിച്ചു. 250 ൽ പരം ആളുകൾ പങ്കെടുത്തു.