കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി ഉപയോഗിക്കുന്നതിന് കർഷകമിത്രം ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീക്കു കൈമാറി. ഡയറക്ടർ ഡോ.പി. ലക്ഷ്മണൻ, ഭരണസമിതി അംഗങ്ങളായ വി.പി. വർക്കി, കെ.പി. യൂസഫ് ഹാജി, വിഷ്ണു വേണുഗോപാൽ എന്നിവർ കളക്ടറേറ്റിൽ എത്തിയാണ് ചെക്ക് നൽകിയത്. ഒരു ലക്ഷം രൂപ കൂടി കളക്ടർക്കു കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.