ഉരുൾ ദുരന്തം: വിദ്യാർഥികൾക്ക് യൂണിഫോം ലഭ്യമാക്കി
1452990
Friday, September 13, 2024 4:48 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച് തിരികെ ക്ലാസുകളിൽ എത്തിയ മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 36 വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ രണ്ടു ജോഡി വീതം യൂണിഫോം ലഭ്യമാക്കി.
പ്രിൻസിപ്പൽ ജസി പെരേരയ്ക്ക് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം ജില്ലാ കണ്‍വീനർ കെ.എസ്. ശ്യാൽ യൂണിഫോം കൈമാറി. ക്ലസ്റ്റർ കണ്‍വീനർ വി.ജി. വിശ്വേഷ് പ്രോഗ്രാം ഓഫീസർ വി.വി. സുരേന്ദ്രൻ, എൻഎസ്എസ് ലീഡർമാരായ ആൻഡ്രിയ, അഫ്താഷ് റോഷൻ, ജംസീന മോൾ എന്നിവർ പങ്കെടുത്തു.