കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിത കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം തുടങ്ങി. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് 18 ഇനം സാധനങ്ങൾ അടങ്ങിയ കിറ്റുകൾ തയാറാക്കിയത്. സോപ്പ്, പേസ്റ്റ് തുടങ്ങിയവ അടങ്ങിയ ഹൈജിൻ കിറ്റുകളും ഓണക്കിറ്റുകൾക്കൊപ്പം നൽകും.
250 കിറ്റുകൾ ദുരന്തബാധിതർ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ എത്തിച്ചു. താത്കാലികമായി പുനരധിവസിപ്പിച്ചവർക്ക് തദ്ദേശ സ്ഥാപനങ്ങൾ മുഖേനയാണ് കിറ്റുകൾ നൽകുക. മേപ്പാടി പഞ്ചായത്ത് പരിധിയിൽ പുനരധിവസിച്ച കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണം ഇന്നു രാവിലെ 10 മുതൽ പഴയ പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ വിതരണം ചെയ്യും.