വാളത്തൂർ ചീരമട്ടം ക്വാറി: ആക്ഷൻ കമ്മിറ്റി ധർണ നടത്തി
1452985
Friday, September 13, 2024 4:43 AM IST
കൽപ്പറ്റ: വാളത്തൂർ ചീരമട്ടം ക്വാറി വിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്ക് ഓഫീസ് പടിക്കൽ ധർണ നടത്തി. ചീരമട്ടം ക്വാറി ലൈസൻസ് റദ്ദാക്കുക,
രേഖകളിൽ കൃത്രിമം കാണിച്ച മൈനിംഗ് ആൻഡ് ജിയോളജി ജില്ലാ ഓഫീസർക്കും തഹസിൽദാർക്കും എതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. വയനാട് പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി തോമസ് അന്പലവയൽ ഉദ്ഘാടനം ചെയ്തു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ സി. റഹിം അധ്യക്ഷത വഹിച്ചു. എൻ. ബാദുഷ, ഹൈക്കോടതി അഭിഭാഷകൻ ടി.എസ്. സന്തോഷ്, റയീസ് കൽപ്പറ്റ, ആനന്ദ് ബഷീർ ജോണ്, എ. കൃഷ്ണൻകുട്ടി, സി.എച്ച്. സഫിയ, പി.കെ. ഇസ്മയിൽ എന്നിവർ പ്രസംഗിച്ചു. വി. ജാഫർ സ്വാഗതം പറഞ്ഞു.