പനമരം ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ: പൗരസമിതി പിച്ചതെണ്ടൽ സമരം നടത്തി
1452982
Friday, September 13, 2024 4:43 AM IST
പനമരം: പഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് പൗരസമിതി ടൗണിൽ പിച്ചതെണ്ടൽ സമരം നടത്തി. സ്റ്റാൻഡിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ മേൽക്കൂര ആഴ്ചകൾ മുൻപ് പൊളിച്ചുമാറ്റിയത് പുനഃസ്ഥാപിച്ചിട്ടില്ല. യാത്രക്കാർ മഴയും വെയിലുംകൊണ്ട് നിൽക്കേണ്ട ഗതികേടിലാണ്. സ്റ്റാൻഡിലെ ഇന്റർലോക്കുകൾ ഇളകിമാറി ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കയാണ്. പാലം കവലയിലെ കാത്തിരിപ്പുകേന്ദ്രവുംതകർച്ചാഭീഷണിയിലാണ്.
ഈ സാഹചര്യത്തിലായിരുന്നു സമരം. പൗരസമിതി ചെയർമാൻ അഡ്വ.ജോർജ് വാത്തുപറന്പിൽ ഉദ്ഘാടനം ചെയ്തു. കണ്‍വീനർ റസാഖ് സി. പച്ചിലക്കാട് അധ്യക്ഷത വഹിച്ചു. ട്രഷറർ വി.ബി. രാജൻ, അജ്മൽ തിരുവാൾ, ടി. ഖാലിദ്, വിജയൻ മുതുകാട്, ടി.പി. സുരേഷ്കുമാർ, സജി എക്സൽ, സജീവൻ ചെറുകാട്ടൂർ, എം.ഡി. പദ്മരാജൻ എന്നിവർ പ്രസംഗിച്ചു.