ഭൂമിക്കടിയിലെ പ്രകന്പനം, മുഴക്കം: ജനജീവിതം സാധാരണ നിലയിൽ
1443960
Sunday, August 11, 2024 6:11 AM IST
കൽപ്പറ്റ: ജില്ലയിൽ ഭൂമിക്കടിയിൽ പ്രകന്പനം ഉണ്ടാകുകയും മുഴക്കം കേൾക്കുകയും ചെയ്ത പ്രദേശങ്ങളിൽ ജനജീവിതം സാധാരണ നിലയിൽ.
നെൻമേനി പഞ്ചായത്തിലെ അന്പുകുത്തിമല, പൊഴുതന പഞ്ചായത്തിലെ കുറിച്യർമല എന്നിവിടങ്ങളിലും ഇവയുമായി ബന്ധപ്പെട്ടു കിടക്കുന്നതിൽ ചില പ്രദേശങ്ങളിലുമാണ് വെള്ളിയാഴ്ച രാവിലെ 10.15 ഓടെ പ്രകന്പനവും മുഴക്കവും.
നെൻമേനി പഞ്ചായത്തിൽ എടക്കൽ, അന്പുകുത്തി, വെള്ളച്ചാട്ടം, തെക്കൻകുനി പൊഴുതന പഞ്ചായത്തിൽ മേൽമുറി, മൂരിക്കാപ്പ്, സേട്ടുകുന്ന്, സുഗന്ധഗിരി, പിണങ്ങോട് എന്നിവിടങ്ങളിലാണ് പ്രതിഭാസം ഉണ്ടായത്. 2018ലും 2019ലും മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശമാണ് കുറിച്യർമല. എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത് അന്പുകുത്തി മലയിലാണ്.