കൽപ്പറ്റ പുതിയ ബസ്സ്റ്റാൻഡ് റോഡ് തകർന്നു
1443668
Saturday, August 10, 2024 5:42 AM IST
കൽപ്പറ്റ: കൽപ്പറ്റ പുതിയ ബസ്സ്റ്റാൻഡ് റോഡ് തകർന്നതിനാൽ സ്റ്റാൻഡിൽ ബസുകൾ കയറാൻ സാഹചര്യമില്ലാത്ത അവസ്ഥയാണ്. നിലവിൽ ബസ്സ്റ്റാൻഡിലെ കുഴികൾ കാരണം ബസുകൾ ബസ്റ്റാൻഡിൽ കുഴിയിൽ കുടുങ്ങുന്നതും തള്ളിക്കയറ്റുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണ്.
അടിയന്തരമായി ബസ്റ്റാൻഡിലേക്കുള്ള പാത നന്നാക്കണമെന്ന് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സദാശിവൻ, സെക്രട്ടറി എൽദോ, ട്രഷറർ കെ.വി. പൗലോസ്, ജിനീഷ്, സന്തോഷ് എന്നിവർ പ്രസംഗിച്ചു.