കാട്ടുപോത്ത് ശല്യം രൂക്ഷമായി
1443362
Friday, August 9, 2024 5:37 AM IST
ഊട്ടി: ഊട്ടി മേഖലയിൽ കാട്ടുപോത്ത് ശല്യം രൂക്ഷമായി. മഞ്ചൂർ, തായ്ശോല, കേരിൻടണ്, കിണ്ണകൊര ഭാഗങ്ങളിലാണ് കാട്ടുപോത്ത് ശല്യം രൂക്ഷമായത്. ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടുപോത്തുകൾ വ്യാപക നാശമാണ് വരുത്തുന്നത്.
ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. കാട്ടുപോത്തുകളെ വനത്തിലേക്ക് തുരത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ അനാസ്ഥ കാരണമാണ് കാട്ടുപോത്തുകൾ നാട്ടിൽ ഇറങ്ങി ഭീതിപരത്തുന്നതെന്നാണ് പരാതി.