യുവജന കമ്മീഷൻ കൗണ്‍സലിംഗ് തുടങ്ങി
1443070
Thursday, August 8, 2024 5:33 AM IST
കൽപ്പറ്റ: മുണ്ടക്കൈ ദുരന്ത ബാധിതരെ മാനസികമായി ശക്തീകരിക്കുന്നതിന് സംസ്ഥാന യുവജന കമ്മീഷൻ കൗണ്‍സലിംഗ് നടത്തുന്നു.
ആദ്യഘട്ടത്തിൽ 100 പേരടങ്ങുന്ന ടീം കൗണ്‍സലിംഗ് തുടങ്ങി. മേപ്പാടി ദുരിതാശ്വാസ ക്യാന്പിൽ കഴിഞ്ഞ ദിവസം നടന്ന കൗണ്‍സലിംഗിൽ യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ, കമ്മീഷൻ അംഗം കെ. റഫീഖ്, കോ ഓർഡിനേറ്റർ അഡ്വ.എം. രണ്‍ദീഷ്, ജില്ലാ കോ ഓക്ഡിനേറ്റർ കെ. ജെറീഷ് എന്നിവർ സന്നിഹിതരായിരുന്നു.
കമ്മീഷന്റെ കൗണ്‍സലിംഗ് പ്രോഗ്രാമുമായി സഹകരിക്കാൻ 4000ൽ അധികം പേർ സന്നദ്ധത അറിയിച്ചിട്ടുണ്ട്.