പാലം വെള്ളത്തിൽ മുങ്ങി; 200 കുടുംബങ്ങൾ ഒറ്റപ്പെട്ടു
1437253
Friday, July 19, 2024 5:13 AM IST
മക്കിയാട്: തൊണ്ടർനാട് പഞ്ചായത്തിലെ നെല്ലേരി, പൊർളോം, പുല്ലുമുറിഞ്ഞി പ്രദേശവാസികൾ കോറോത്ത് എത്താൻ ആശ്രയിക്കുന്ന നെല്ലേരി പാലം വെള്ളത്തിൽ മുങ്ങി. ഇതോടെ 200 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു.
നെല്ലേരിയിൽ താത്കാലിക പാലമാണ് നിലവിൽ. കോണ്ക്രീറ്റ് പാലം നിർമിക്കണമെന്ന ആവശ്യം പതിറ്റാണ്ടുകളായി പ്രദേശവാസികൾ ഉന്നയിക്കുന്നതാണ്. സ്ഥിരം പാലം പണിയുന്നതിന് ഇനിയും നടപടി ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.