കബനി കരകവിഞ്ഞു; നാല് കുടുംബങ്ങളെ മാറ്റി
1437252
Friday, July 19, 2024 5:13 AM IST
പുൽപ്പള്ളി: കബനി നദി കരകവിഞ്ഞതോടെ പെരിക്കല്ലൂർ കടവിൽ വീടുകൾക്ക് സമീപം വെള്ളം കയറി. ഇതേത്തുടർന്ന് നാല് കുടുംബങ്ങളെ പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റി. റവന്യു ഉദ്യോഗസ്ഥരുടെയും മുള്ളൻകൊല്ലി പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനം.
നദിയിൽ ജലനിരപ്പ് ഇനിയും ഉയർന്നാൽ കൂടുതൽ കുടുംബങ്ങളെ മാറ്റേണ്ടിവരും. ഇതിനു തയാറെടുപ്പിലാണ് അധികൃതർ. റവന്യു വകുപ്പിന്റേയും പഞ്ചായത്തിന്റേയും നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനം.
പെരിക്കല്ലൂർ കടവിലേക്കുള്ള റോഡുകൾ വെള്ളത്തിനിടയിലാണ്. നിരവധി വീടുകൾ ഒറ്റപ്പെട്ടു. തോണിക്കടവ്, തേൻമാവിൽ കടവ് പ്രദേശങ്ങളിൽകൃഷിയിടങ്ങളിൽ വെള്ളം കയറി. പെരിക്കല്ലൂരിലും കൊളവള്ളി, കൃഗന്നൂർ പ്രദേശങ്ങളിലും പുഴ കരകവിഞ്ഞ് പാടങ്ങൾ മൂടി. ബീച്ചനഹള്ളി അണയുടെ ഷട്ടറുകൾ തുറന്നിട്ടും കബനിയിൽ ജലനിരപ്പ് താഴാത്തത് ജനങ്ങളെ ആശങ്കയിലാക്കി.