ഉമ്മൻചാണ്ടി അനുസ്മരണം നടത്തി
1437243
Friday, July 19, 2024 5:04 AM IST
പുൽപ്പള്ളി: സാധാരണക്കാർക്കിടയിൽ സാധാരണക്കാരനായി ജീവിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ്. മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി.ഡി. ജോണി അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി എൻ.യു. ഉലഹന്നാൻ, ടി.പി. ശശിധരൻ, റെജി പുളിങ്കുന്നേൽ, കെ.എം. എൽദോസ്, ഷിജു പൗലോസ്, വർക്കി പാലക്കാട്ട്, കുര്യാച്ചൻ വട്ടക്കുന്നേൽ, പി.വി. പ്രേമരാജൻ, മുരളി പുറത്തുട്ട്, ഏലിക്കുട്ടി പുളിക്കത്തോട്ടത്തിൽ, എൽദോസ് താന്നിത്തെരുവ് എന്നിവർ പ്രസംഗിച്ചു. ഷൈജു ചികിത്സാസഹായനിധിയിലേക്ക് 10,000 രൂപ നൽകാൻ തീരുമാനിച്ചു.
പുൽപ്പള്ളി: ഉമ്മൻചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി കോണ്ഗ്രസ് മുള്ളൻകൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മരക്കടവ് സെന്റ് കാതറിൻസ് വൃദ്ധസദനത്തിൽ സന്ദർശനം നടത്തി. സഹായം കൈമാറി. പ്രസിഡന്റ് ഷിനോ കടുപ്പിൽ, സുനിൽ പാലമറ്റം, ജോസ് കണ്ടംതുരുത്തി, സി.കെ. ജോർജ്, മനോജ് കടുപ്പിൽ, പി.കെ. ജോസ്, പി.കെ. രാജൻ, ഷിനോ കളപ്പുര, ജസ്റ്റിൻ കടുപ്പിൽ എന്നിവർ നേതൃത്വം നൽകി.
കൽപ്പറ്റ: ഗാന്ധി ദർശൻ വേദി സിവിൽ സ്റ്റേഷൻ പരിസരത്ത് ഉമ്മൻ ചാണ്ടി അനുസ്മണം നടത്തി. ജില്ലാ ചെയർമാൻ ഇ.വി. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടി രാജ്യത്തെ ജനപ്രതിനിധികൾക്ക് പാഠ പുസ്തകമാണെന്നു അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് വി.എസ്. ബെന്നി അധ്യക്ഷത വഹിച്ചു. വി.ഡി. രാജു, രമേശൻ മാണിക്യൻ, പ്രമോദ് തൃക്കൈപ്പറ്റ, ജോണ് മാതാ, ശ്രീജ ബാബു, കെ. സുബ്രഹ്മണ്യൻ. കെ.പി. ജോണ്, വന്ദന ഷാജു, അബു ഏലിയാസ്, പി.വി. വർഗീസ്, ബെന്നി തേന്പള്ളി എന്നിവർ പ്രസംഗിച്ചു.