വായനദിനാഘോഷവും വിദ്യാരംഗം ഉദ്ഘാടനവും
1430840
Saturday, June 22, 2024 5:56 AM IST
മീനങ്ങാടി: മൈലന്പാടി ഗോഖലെ നഗർ എഎൻഎംഎ യുപി സ്കൂളിൽ വായനമാസാഘോഷം ഉദ്ഘാടനവും വിദ്യാരംഗം കലാസാഹിത്യവേദി സ്കൂൾതല ഉദ്ഘാടനവും എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കലും സംഘടിപ്പിച്ചു.
മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ സ്തേഫാനോസ് ഉദ്ഘാടനം ചെയ്തു. എംപിടിഎ പ്രസിഡന്റ് വിജിത അധ്യക്ഷത വഹിച്ചു.
മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ഉപഹാര സമർപ്പണം നടത്തി. 2023-24 വർഷത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച ജെറീന കെ. വിൽസനെ ആദരിച്ചു. സ്കൂൾ മാനേജർ എൻ.കെ. ഷാജി, സീനിയർ അസിസ്റ്റന്റ് നീതു മത്തായി,
സ്റ്റാഫ് സെക്രട്ടറി പി.എൻ. ശൈലേഷ്, എസ്ആർജി കണ്‍വീനർ ജിനി, സ്കൂൾ ലൈബ്രേറിയൻ സിൽബി, കാശ്മിക ദിനേശ്, ആദിഷ് കൃഷ്ണ, സ്കൂൾ ഹെഡ്മാസ്റ്റർ കെ.ആർ. പ്രതാപ് തുടങ്ങിയവർ പ്രസംഗിച്ചു.