നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു
1429667
Sunday, June 16, 2024 6:16 AM IST
കൽപ്പറ്റ: വെണ്ണിയോട് വാളൽ പുതുശേരിക്കുന്ന് കോളനിക്കു സമീപം ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും 2,400 കൂട് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കന്പളക്കാട് പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ സൂരജ്, റോയി, സ്പെഷൽ ബ്രാഞ്ച് എസ്ഐ എം.എൻ. സുനിൽകുമാർ, എഎസ്ഐ ആനന്ദൻ എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ച നിലയിൽ പാക്കറ്റുകൾ കണ്ടെത്തിയത്. ഇതിനു രഹസ്യവിപണയിൽ ലക്ഷത്തിലധികം രൂപ വില വരും.