വന്യമൃഗശല്യത്തിന് ശ്വാശ്വത പരിഹാരം കാണണം: കെവിവിഇഎസ്
1429457
Saturday, June 15, 2024 5:53 AM IST
കേണിച്ചിറ: പൂതാടി പഞ്ചായത്തിലെ രൂക്ഷമായ വന്യമൃഗശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ജില്ലാ ജനറൽ സെക്രട്ടറി ഒ.വി. വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.എം. സുന്ദർലാൽ അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ മക്കളിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
കെ. ഉസ്മാൻ, ജോജിൻ ടി. ജോയി, ശ്രീജ ശിവദാസ്, പി.എം. സുധാകരൻ, ഇ.എൻ. സനകൻ, രാജമ്മ സുരേന്ദ്രൻ, ബർണാർഡ് പുത്തുക്കാട്ട്, അരുണ്‍ലാൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം.ആർ. സുരേഷ് ബാബു (പ്രസിഡന്റ്), ബിൽജോ പി. ജോസ് (ജനറൽ സെക്രട്ടറി), എം.കെ. ശശി(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.