ദ്വാരക എയുപി സ്കൂളിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
1429261
Friday, June 14, 2024 6:08 AM IST
ദ്വാരക: മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ദ്വാരക എയുപി സ്കൂൾ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം നിർവഹിച്ചു.
ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു. പുതുതായി നിർമിച്ച സാങ്കേതിക സൗഹൃദ ക്ലാസ്മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. നവീകരിച്ച സയൻസ് ലാബ് എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ്കുട്ടി ബ്രാൻ ഉദ്ഘാടനം ചെയ്തു.
എടവക പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബുദീൻ അയാത്ത് ലൈബ്രറി ഉദ്ഘാടനം ചെയ്തു. പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ വായന, ലേഖന ശേഷി വർധിപ്പിക്കൽ തുടങ്ങിയവക്കായി തയാറാക്കിയ തനതു മൊഡ്യൂൾ ’അക്ഷരജ്യോതി’ പിടിഎ പ്രസിഡന്റ് പി.എ. ജിജേഷ് പ്രകാശനം ചെയ്തു.
നിർമാണം സമയബന്ധിതമായി പൂർത്തിയാക്കിയ കോണ്ട്രാക്ടർ സി.കെ. സണ്ണിയെ ചടങ്ങിൽ ആദരിച്ചു. ദ്വാരക എയുപി സ്കൂൾ പ്രധാനധ്യാപകൻ ഇ.കെ. ജോസഫ്, ഷോജി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.