ബെന്നിയുടെ വീട്ടിൽ പി.കെ. ജയലക്ഷ്മി സന്ദർശനം നടത്തി
1425362
Monday, May 27, 2024 7:34 AM IST
നടവയൽ: കൃഷിയിടത്തിൽ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ മരിച്ച പുലയംപറന്പിൽ ബെന്നിയുടെ വീട് മുൻ മന്ത്രിയും കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗവുമായ പി.കെ. ജയലക്ഷ്മി സന്ദർശിച്ചു.
മഹിളാ കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി ചിന്നമ്മ ജോസ്, വാർഡ് അംഹം ഷീമ മാനുവൽ, കോണ്ഗ്രസ് പ്രവർത്തകരായ തങ്കച്ചൻ മുണ്ടത്താനം, ടോമി ചേന്നാട്ട്, ബേബി തുരുത്തിയിൽ, ഇ.വി. സജി, ജോമോൻ ഇരട്ടമുണ്ടയ്ക്കൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. ബെന്നിയുടെ കുടുംബാംഗങ്ങളെ ജയലക്ഷ്മി ആശ്വസിപ്പിച്ചു. കുടുംബത്തിന് സർക്കാർ മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.