എംബിബിഎസ് പാസായ വിഷ്ണുവിനെ എൻ.ഡി. അപ്പച്ചൻ അഭിനന്ദിച്ചു
1425355
Monday, May 27, 2024 7:34 AM IST
മാനന്തവാടി: ആദിവാസി വിഭാഗത്തിൽ നിന്നും എംബിബിഎസ് പാസായ വെള്ളമുണ്ട പത്താംമൈൽ കരിവണശേരി കോളനിയിലെ കെ. അണ്ണന്റെ മകൻ വിഷ്ണുവിനെ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അഭിനന്ദിച്ചു. നല്ലൂർനാട് റസിഡൻഷ്യൻ സ്കൂളിലാണ് വിഷ്ണു പഠിച്ചിരുന്നത്.
അതിന് ശേഷം തിരുവനന്തപുരത്ത് ഗോകുലം മെഡിക്കൽ കോളജിലായിരുന്നു തുടർപഠനം നടത്തിയത്. ഡോക്ടറായി സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുവാനാണ് ആഗ്രഹിക്കുന്നതെന്നാണ് വിഷ്ണു പറഞ്ഞത്. മാത്രമല്ല, വിദ്യാഭ്യാസകാലത്ത് അധ്യാപകരുടെ പ്രോത്സാഹനത്തെ കുറിച്ചും വിഷ്ണു സൂചിപ്പിച്ചു. ഇത്തരത്തിൽ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു യുവാവിന്റെ നേട്ടം വയനാടിന് അഭിമാനകരമാണെന്നും ആതുരചികിത്സാരംഗത്ത് നിറഞ്ഞുനിൽക്കാൻ വിഷ്ണുവിന് കഴിയട്ടെയെന്നും എൻ.ഡി. അപ്പച്ചൻ ആശംസിച്ചു.