ഡോ. ലുബ്നയെ അനുമോദിച്ചു
1424980
Sunday, May 26, 2024 4:51 AM IST
കൽപ്പറ്റ: ഖത്തർ യൂണിവേഴ്സിറ്റിയിൽനിന്നു സ്വർണമെഡലോടെ ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജിയിൽ പിഎച്ച്ഡി നേടിയ ഡോ. ലുബ്ന തെറച്ചിയിലിനെ മുട്ടിൽ വയനാട് മുസ്ലിം ഓർഫനേജ് ഇംഗ്ലീഷ് അക്കാദമി അലുമ്നി അസോസിയേഷൻ ഖത്തർ ചാപ്റ്റർ അനുമോദിച്ചു.
നിഖില ഷഹീൻ, എൻ.പി. അയാസ, വി.ഉ. അർഷൽ, പി.കെ. ഹാഷിർ തുടങ്ങിയവർ ഡോ. ലുബ്നയെ വസതിയിൽ സന്ദർശിച്ചാണ് അനുമോദനം അറിയിച്ചത്.