എട്ടേനാലിൽ ശുചീകരണം നടത്തി
1424836
Saturday, May 25, 2024 6:23 AM IST
വെള്ളമുണ്ട: പഞ്ചായത്തിലെ എട്ടേനാലിൽ കുടുംബാരോഗ്യകേന്ദ്രം, വാർഡ് സാനിറ്റേഷൻ കമ്മിറ്റി, പബ്ലിക് ലൈബ്രറി, വ്യാപാരി സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മഴക്കാലപൂർവ ശുചീകരണം നടത്തി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എം അനിൽകുമാർ, ലൈബ്രറി പ്രസിഡന്റ് എം. മോഹനകൃഷ്ണൻ, സെക്രട്ടറി എം. സുധാകരൻ, ഷീജ പീറ്റർ, എം. മണികണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകി.