കവിതാസമാഹാരം പ്രകാശനം ചെയ്തു
1424421
Thursday, May 23, 2024 6:03 AM IST
കൽപ്പറ്റ: ചുണ്ടേൽ സ്വദേശിനി അമൃത മങ്ങാടത്തിന്റെ കവിതാസമാഹാരം(ഹൃദയസൂര്യൻ)സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്തു. കാവ്യഗുണം തിരിച്ചറിയുന്നില്ലെങ്കിൽ കവികൾക്കു നിലനിൽപ്പില്ലെന്നും കവിതയെഴുത്തിനു ഭാഷാബോധവും ഇച്ഛാശക്തിയും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആദ്യപ്രതി സ്വീകരിച്ചു.കൈനാട്ടി പദ്മപ്രഭാ ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങ് ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി പി.കെ. സുധീർ ഉദ്ഘാടനം ചെയ്തു.
കഥാകൃത്ത് സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. പുസ്തകം ഉസ്മാൻ മദാരിക്കു നൽകി ഡോ.ഷാനവാസ് പള്ളിയാൽ ആദ്യ വിൽപ്പന നിർവഹിച്ചു. എഴുത്തുകാരൻ അലി പള്ളിയാൽ പുസ്തകം പരിയപ്പെടുത്തി.
കവി ശശി വെള്ളമുണ്ട, കവയത്രി ആർ. മാളവിക, പി.എ. ജോസഫ്, ശിഖ, ടി.എൻ. ശ്രീജിത്, ബീന സുരേഷ്, അമൃത മങ്ങാടത്ത് എന്നിവർ പ്രസംഗിച്ചു. സാഹിത്യ പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.