വൈദ്യുതി ബോർഡിലെ നിയമന നിരോധനം: ധർണ നടത്തി
1424225
Wednesday, May 22, 2024 6:13 AM IST
മാനന്തവാടി: വൈദ്യുതി ബോർഡിലെ നിയമ നിരോധനത്തിൽ പ്രതിഷേധിച്ച് കേരള ഇലക്ട്രിസിറ്റി എപ്ലോയീസ് കോണ്‍ഫെഡറേഷൻ(ഐഎൻടിയുസി)മേയ് 18 കരിദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി കെഎസ്ഇബി ഡിവിഷൻ ഓഫീസിനുമുന്നിൽ ധർണ നടത്തി. ജില്ലാ സെക്രട്ടറി എം.എം. ബോബിൻ ഉദ്ഘാടനം ചെയ്തു.
ജില്ലയിൽ നൂറിലധികം ലൈൻമാൻ, വർക്കർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതുമൂലം അടിസ്ഥാന സേവനങ്ങൾ പോലും ഉപഭോക്താക്കൾക്കു ലഭിക്കാത്ത സ്ഥിതിയാണെന്നു അദ്ദേഹം പറഞ്ഞു. ഒഴിവുള്ള തസ്തികകളിൽ പിഎസ് സി മുഖേന നിയമനം നടത്തണം.
അതുവരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നൽകണമെന്ന് ബോബിൻ ആവശ്യപ്പെട്ടു. ഒ.വി. ബാബു അധ്യക്ഷത വഹിച്ചു. പി.ജെ. വിജേഷ്, ഹസ്ബീർ അലി ഹസൻ എന്നിവർ പ്രസംഗിച്ചു.