ലോക്സഭാ തെരഞ്ഞെടുപ്പ്: അതിർത്തി ഗ്രാമങ്ങളിൽ മദ്യനിരോധനം
1415559
Wednesday, April 10, 2024 5:44 AM IST
കൽപ്പറ്റ: തമിഴ്നാട്ടിലെ ലോക്സഭാ തെരഞ്ഞെടുപ്പ് 19ന് നടക്കുന്നതിനാൽ നീലഗിരി ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തി. അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വരുന്ന വയനാട് ജില്ലയിലെ പ്രദേശങ്ങളിൽ 17ന് രാവിലെ ഏഴ് മുതൽ 19ന് വൈകിട്ട് ആറ് വരെ മദ്യവിൽപ്പനയും വിതരണവും നിരോധിച്ച് ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉത്തരവിറക്കി.
മദ്യശാലകൾ. ബാറുകൾ കള്ളുഷാപ്പുകൾ, ഹോട്ടലുകൾ/സ്റ്റാർ ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിൽ മദ്യം വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ല. മദ്യം കൈവശം വയ്ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള വിവിധ വിഭാഗങ്ങളുടെ ലൈസൻസുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.