യുവ ദന്പതികൾ മരിച്ചനിലയിൽ
1415386
Tuesday, April 9, 2024 10:37 PM IST
പനമരം: നീർവാരം നെല്ലിക്കുനി കോളനിയിൽ യുവദന്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഗോപീകൃഷ്ണൻ (21), ഭാര്യ വൃന്ദ (19) എന്നിവരാണ് മരിച്ചത്.
ഗോപീകൃഷ്ണനെ കോളനിയിലെ കിടപ്പുമുറിയിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിലും വൃന്ദയെ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
ഒരു വർഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പിണങ്ങോട് പുത്തൻവീട് കോളനി സ്വദേശിയായ ഗോപീകൃഷ്ണന്റെ അമ്മ വീടാണ് നീർവാരത്ത്. പനമരം പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.