വയോജന സ്നേഹസംഗമം നടത്തി
1397035
Sunday, March 3, 2024 5:25 AM IST
തരിയോട്: പഞ്ചായത്തിലെ ചെന്നലോട് വാർഡിൽ വയോജന സ്നേഹസംഗമം നടത്തി. വാർഡിലെ 60 വയസ് കഴിഞ്ഞ മുഴുവൻ ആളുകളെയും പങ്കെടുപ്പിച്ച് വയസഴക്-2024 എന്ന പേരിൽ വാർഡ് മെംബർ ഷമീം പാറക്കണ്ടിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ചെന്നലോട് സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ(ഇ.എം. സെബാസ്റ്റ്യൻ നഗർ) പ്രഭാഷകൻ റാഷിദ് ഗസാലി ഉദ്ഘാടനം ചെയ്തു. ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തകൻ താജ് മൻസൂർ, മാനസികാരോഗ്യ വിദഗ്ധൻ ജിനേഷ് ജോസഫ്, പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ എം.എ. ജോസഫ്, സി.ടി. ചാക്കോ, എ.കെ. മുബഷിർ, എൻ. മാത്യു, ടി.ഡി. ജോയ്, ജോസ് മുട്ടപ്പള്ളി,
ടി.ഡി. ജോണി, ഹെൽത്ത് സൂപ്പർവൈസർ എം.ബി. മുരളി, ജെഎച്ച്ഐ ചാർലി, ഫൈസൽ മച്ചിങ്ങൽ, കെ. ശരത്രാജ്, ജയ്മോൻ, സജീറ അഷറഫ്, വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട്, എഡിഎസ് പ്രസിഡന്റ് ഷീന ഗോപാലൻ എന്നിവർ പ്രസംഗിച്ചു.
ജീവിതശൈലി രോഗ നിർണയ ക്യാന്പ്, സൗജന്യ നേത്ര പരിശോധന, യോഗ ക്ലാസ്, കലാപരിപാടികൾ തുടങ്ങിയവ സംഗമത്തിന്റെ ഭാഗമായിരുന്നു. വാർഡ് വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ-ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, ആരോഗ്യ ശുചിത്വ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.