കരി നിയമങ്ങൾ അടിച്ചേൽപ്പിക്കരുത്: എൻ.ഡി. അപ്പച്ചൻ
1396329
Thursday, February 29, 2024 5:18 AM IST
കൽപ്പറ്റ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കരിനിയമങ്ങൾ തൊഴിലാളികളിൽ അടിച്ചേൽപ്പിക്കാൻ പിണറായി സർക്കാർ ധൃതി കാട്ടുകയാണെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ.
ഓൾ കേരള പെയിന്റേഴ്സ് കോണ്ഗ്രസ്(എകെപിസി)സംസ്ഥാന നേതൃസംഗമം ഡിസിസി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമ പദ്ധതികളിൽ രാഷ്ട്രീയം കലരുന്പോൾ തൊഴിലാളികൾ അവഗണിക്കപ്പെടുകയാണെന്ന് അപ്പച്ചൻ പറഞ്ഞു.
ലൈജു ചങ്ങനാശേരി അധ്യക്ഷത വഹിച്ചു. അംഗത്വ കാർഡ് വിതരണം ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി മുഖ്യപ്രഭാഷണം നടത്തി.
എകെപിസി സംസ്ഥാന സെക്രട്ടറി ജോഷി കുരീക്കാട്ടിൽ, ജ്യോതിഷ്കുമാർ, അബ്ദു രണ്ടത്താനി, സുരേഷ് ബാബു, ജോജി ഇരിക്കൂർ, രാമചന്ദ്രൻ പേരാന്പ്ര, ജോയി ഏറനാട്, ജിതേഷ് കുമാർ, സജി ജോർജ് എന്നിവർ സംസാരിച്ചു.
പെയിന്റിംഗ് തൊഴിലാളികൾക്ക് പ്രത്യേകം ക്ഷേമ ബോർഡ് രൂപീകരിക്കണമെന്ന് നേതൃസംഗമം ആവശ്യപ്പെട്ടു.