ബസും കാറും കൂട്ടിയിടിച്ചു
1395912
Tuesday, February 27, 2024 7:10 AM IST
ഗൂഡല്ലൂർ: ഗൂഡല്ലൂർ-ബത്തേരി അന്തർസംസ്ഥാന പാതയിലെ ദേവർഷോല സർക്കാർമൂലയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കാറും കൂട്ടിയിടിച്ചു. ഗൂഡല്ലൂരിൽ നിന്ന് പാട്ടവയലിലേക്ക് പോവുകയായിരുന്ന ബസും ബത്തേരി ഭാഗത്ത് നിന്ന് ഊട്ടിയിലേക്ക് പോവുകയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.