നടീൽ ഉത്സവം നടത്തി
1395656
Monday, February 26, 2024 1:20 AM IST
കൽപ്പറ്റ: അന്യംനിൽക്കുന്ന പാരന്പര്യ ഭക്ഷ്യധാന്യങ്ങൾ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിൽ ചെറുധാന്യങ്ങളുടെ നടീൽ ഉത്സവം ’ശിഗ്റ’ എന്ന പേരിൽ നടത്തി. എടയൂരിൽ ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആരോഗ്യദായകമായ ചെറുധാന്യങ്ങൾക്ക് പ്രാധാന്യം നൽകി സംരംഭ സാധ്യതകൾ വർധിപ്പിക്കണമെന്നും കൃഷി വ്യാപിപ്പിക്കണമെന്നും എംഎൽഎ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റുഖിയ സൈനുദ്ദീൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ. ഹരീന്ദ്രൻ, വാർഡ് അംഗം പി. ബിന്ദു, സിഡിഎസ് ചെയർപേഴ്സണ് പി. സൗമിനി, ആദിവാസി സമഗ്ര പദ്ധതി കോ ഓർഡിനേറ്റർ സായി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
മൂന്ന് ഏക്കറിലാണ് ചാമ, കന്പ്, റാഗി, വരഗ്, പനവരഗ് എന്നീ ചെറുധാന്യങ്ങൾ കൃഷി ചെയ്യുന്നത്.